പോയവാരം ബൂലോകത്തിനും ഓണത്തിരക്കായിരുന്നു. ആശംസകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞു നിന്ന ബൂലോകം സാഹിത്യരംഗത്ത് കാര്യമായ സംഭാവനകാളൊന്നും നല്‍കിയില്ല എന്നു തന്നെ വേണം പറയാന്‍.
ടി.പി അനില്‍കുമാറിന്റെ അവനിപ്പോള്‍ വരാറില്ല എന്ന കവിത പോയവാരത്തിലെ മികച്ച വായനാനുഭവം നല്കിയ കവിതകളിലൊന്നായിരുന്നു. സമൂഹത്തിന്റെ ഒത്ത നടുക്ക് ഇരിക്കുമ്പോഴും സമൂഹത്തില്‍ നിന്ന് വേര്‍പെട്ട് തന്റേതായ ലോകത്ത് ജീവിക്കുന്ന അവന്, സാമൂഹ്യ ജീവിതത്തിലെ ബന്ധനങ്ങളില്ലാതെ ഒരു കരയിലും അടുപ്പിക്കാതെ ജീവിതം തുഴയുന്ന അവന്, എല്ലുമുറിയെ പണിയെടുക്കുന്ന അവന്... അവനിപ്പോള്‍ എവിടെയാണാവോ? അനില്‍കുമാറിന്റെ തൂലിക, ഗ്രാമ്യമായ ബിംബങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഒരു നല്ല കവിത കൂടി സമ്മാനിച്ചിരിക്കുന്നു ബൂലോകവാസികള്‍ക്ക്.
കെ.എം പ്രമോദിന്റെ കല എന്ന കവിത ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു മുത്തശ്ശിക്കഥയാണ്. കാലു നീട്ടിവച്ച് മടിയില്‍ പേരക്കിടാവിനെയിരുത്തി മുത്തശ്ശി കിടാവിനോട് പറയുന്നത് ആമയും മുയലും പന്തയമോടിയ കഥയല്ല, വിപ്ലവകാലഘട്ടത്തിലെ നേര്‍ക്കാഴ്ച്ചകളാണ്. കാവുമ്പായിയും വിമോചന സമരവുമൊക്കെ വരികളില്‍ വരച്ചു വച്ചിരിക്കുന്നു പ്രമോദ് ഈ കവിതയില്‍.
‘അവര്‍ക്ക് പ്രസംഗിക്കാന്‍
മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.’ സനാതനന്റെ കോളാമ്പി എന്ന കവിത പുതിയകാല കമ്മ്യൂണിസ്റ്റുകളില്‍ നിന്ന് പഴയകാല കമ്മ്യൂണിസ്റ്റുകളിലേക്കുള്ള ദൂരം കാണിച്ചുതരുന്നു. സനാതനന്റെ തന്നെ വാതില്‍ എന്ന കവിതയും വായനാസുഖം പകരുന്ന കവിതകളില്‍ ഒന്നാണ്.
ആല്‍കമിസ്റ്റ് ലെ ഉമ്പാച്ചിയുടെ കൂട്ടുകാരംഗീകരിക്കാത്ത നേരും അമൃതാവാര്യരുടെ തെറ്റ് ഉം അമ്പലപ്പുഴ ശിവകുമാറിന്റെ പഴനീരാണ്ടി യും നല്ല വായനാനുഭവങ്ങള്‍ തരുന്നു. ദേവസേനയുടെ ഫ്രോക്ക് - സാരി - അമ്മ എന്ന കവിതയുടെ പുന:പ്രസിദ്ധീകരണവും ശ്രദ്ധാര്‍ഹമായി.
കാറ് ആക്സിഡന്റില്‍ മരിച്ച സൈറയെ വിഷാദാത്മകമായി വരച്ചിടുന്നു പടിപ്പുര മടക്കയാത്ര എന്ന കഥയിലൂടെ. പോയവാരത്തിലെ മികച്ച കഥ മടക്കയാത്ര തന്നെ. സാരംഗിയുടെ കൂടുമാറ്റം..(കഥ) വും മനുവിന്റെ ജഡം , സിമിയുടെ അട്ട തുടങ്ങിയ കഥകള്‍ മികച്ചവയായിരുന്നു.
ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി സുനീഷ്തോമസ് എഴുതിയ ഭാരതപര്യടനം (അധുനാധുനികം) , ജി.മനുവിന്റെ കഹാനീ...ഇത് കഹാനീ കീ കഹാനീ... , മയൂരയുടെ ഐ ലവ് കോച്ചിപ്പിടി. തുടങ്ങിയവ തരക്കേടില്ലാത്ത രചനകളായിരുന്നു. നല്ല രചനകളുടെ ഒരു പുതിയ ആഴ്ച ആശംസിച്ചുകൊണ്ട്....
വാരഫലം 24-30 ആഗസ്റ്റ്-07
Posted by ബൂലോകവാരഫലം at 12:24 PM
Subscribe to:
Post Comments (Atom)
8 comments:
പോയവാരം ബൂലോകത്തിനും ഓണത്തിരക്കായിരുന്നു. ആശംസകളും അനുഭവങ്ങളും കൊണ്ട് നിറഞ്ഞു നിന്ന ബൂലോകം സാഹിത്യരംഗത്ത് കാര്യമായ സംഭാവനകാളൊന്നും നല്‍കിയില്ല എന്നു തന്നെ വേണം പറയാന്‍. എങ്കിലും....
മലയാളത്തില്‍ ഇത്തരമൊരു ബ്ലോഗ് ആവശ്യമാണോ എന്നെഴുതി കണ്ടു. അതിന്റെ പോളിംഗ് അവസാനിച്ചുവെങ്കിലും ഞാന്‍ ഒരു പോസ്റ്റ് ആയി “വേണം” എന്നു പറയുന്നു. പക്ഷെ ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യാന്‍ മാത്രം എത്ര ബ്ലോഗുകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലുള്ള എല്ലാ ബ്ലോഗുകളും വായിച്ചാണോ ബൂലോകവാരഫലം വരുന്നത്? അറിയാന്‍ വേണ്ടി ചോദിച്ചെന്നു മാത്രം. അല്ല, ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി എപ്പോഴെങ്കിലും പോസ്റ്റ് ചെയ്തീട്ടുണ്ടെങ്കില്‍, അതിന്റെ യു.ആര്.എല്‍. ഇടുകയോ, ആര്‍ക്കൈവ് വായിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം.
മുരളി മേനോന്, മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗുകളേയും കവര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. വായനക്കാരന് നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ കമന്റുകളിലൂടെ നല്‍കാവുന്നതാണ്.
രചനകളുടെ തിരത്തള്ളലില്‍ പുതിയ പലരുടേയും രചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നത് ഒരു പോരായ്മയാണ്.നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം എന്നത് ഒരു നല്ല ആശയമാണ്.പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് എന്ന മുങ്കൂര്‍ ജാമ്യം മറക്കുന്നുമില്ല.
:)
തികച്ചും അഭിനന്ദനീയമായൊരു കാര്യം... അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള ഒരു കാലത്താണു നമ്മള് ജീവിക്കുന്നതെന്നുള്ളതുകൊണ്ട് തടസ്സവാദങ്ങളെ അതിന്റേതായ ഗൌരവത്തില്‍ കണ്ടാല്‍ മതിയെന്ന് അറിയിച്ചുകൊണ്ടും ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടും,
സസ്നേഹം
നന്നായിരിക്കുന്നു
മിക്കവയും വായിച്ചിരുന്നു
നല്ല സെലക്ഷന്
തുടരുക അഭിനന്ദനങ്ങള്‍
സനാതനന്, മുരളിമേനോന്, ബാജി നിര്‍ദ്ദേശങ്ങള്‍ക്കും വായനക്കും നന്ദി.
കൊള്ളാം .. നല്ല വിലയിരുത്തലുകളും , ശൈലിയും , നിരീക്ഷണങ്ങളും ! പക്ഷെ ഇതേ ഉദ്ധേശ്യത്തോടുക്കൂടി മറ്റൊരു ബ്ലോഗ്ഗര്‍ “ വാര വിചാരം “ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട് . പക്ഷെ അവിടെ ബൂലോഗ സൃഷ്ടികള്‍ മാത്രമല്ല അന്തര്ദ്ധേശീയ സംഭവ വികാസം വരെ വിശകലനം ചെയ്യുന്നുണ്ട്. ബൂലോഗ സൃഷ്ടികള്‍ മാത്രം ഇവിടെ നിരൂപണം ചെയ്യപ്പെടുന്നത് കൊണ്ട് ഈ സംരംഭം തുടര്‍ന്ന് നിലനില്ക്കുകയും വളരുകയും ചെയ്യുന്നത് ബ്ലോഗുകളുടെ വളര്‍ച്ചക്ക് അനുഗുണമായിരിക്കുമെന്നതില് സംശയമില്ല .
എല്ലാ ഭാവുകങ്ങളും നേരുന്നു !
Post a Comment