വാരഫലം 7-13 സെപ്തംബര്‍ ‍07

ബൂലോകത്തില്‍ യുക്തിവാദവും ആത്മീയതയുമൊക്കെ ഏറെ ചര്‍ച്ച ചെയ്താണ് പോയ വാരം പിന്നിട്ടത്. കഴിഞ്ഞ ആഴ്ച്ചയിലെ എന്റെ വായനയില്‍ നിന്നും ഏതാനും ലിങ്കുകള്‍. ഞാന്‍ വിട്ടുപോയവ കമന്റായി പോസ്റ്റുചെയ്യുമെന്ന പ്രതീക്ഷയില്‍ തുടരുന്നു.

ഒറ്റക്കാലുകാരി സൈറയുടെ ദുരന്ത കഥ പറയുന്ന മറ്റൊരു പെരുമഴക്കാലത്ത്... എന്ന ഏ.ആര്‍ നജീമിന്റെ കഥ, കുട്ടന്‍സിന്റെ ഇന്റര്‍വ്യൂ റൂം (ബാംഗ്ലൂര്‍ ടൈംസ്..) , ബാജി ഓടംവേലിയുടെ മുഖമില്ലാത്തവര്‍ , അമൃതവാര്യരുടെ അപ്ലിക്കേഷന്‍, ജിഹേഷിന്റെ പുതിയൊരു ജീവിത്തിലേയ്ക്ക്.. , ജി. മനുവിന്റെ സൌദാമിനിച്ചേച്ചി ചിരിക്കാറില്ല കരയാറുമില്ല തുടങ്ങിയ തരക്കേടില്ലാത്ത കഥകളുമായാണ് പോയ വാരം കടന്നുപോയത്. വെള്ളെഴുത്തില്‍ പ്രസിദ്ധീകരിച്ച തീവ്രവാദിനി ! എന്ന ലേഖനം വളരെ ഇന്‍ഫര്‍മേറ്റീവായ ലേഖനങ്ങളില്‍ ഒന്നായിരുന്നു.

വിഷ്ണുപ്രസാദിന്റെ കണ്ണാടിയില്‍ ഒരാളുണ്ട്, യുദ്ധനീതി, ആനയാണ്/ചേനയാണ്, ഒളിച്ച് , സനാതനന്റെ ചെരുപ്പുകുത്തി അപ്പൂപ്പന്‍താടി , രവിശങ്കറിന്റെ താരതമ്യം - കവിത , ജയേഷിന്റെ നിന്റെ , എന്റെ , നസീര്‍ കടിക്കാടിന്റെ സ്മരണകളിരമ്പും.... തുടങ്ങിയ കവിതകളും പോയവാരത്തിലെ വായിക്കപ്പെടേണ്ട മികച്ച സൃഷ്ടികളില്‍ പെടുന്നു.

7 comments:

ബാജി ഓടംവേലി said...

സമയക്കുറവുള്ളവര്‍ക്ക്‌ അനുഗ്രഹം
തുടരുക
താങ്കള്‍ ചൂണ്ടിക്കാട്ടിയതൊക്കെ പോയിക്കണ്ടു

മൂര്‍ത്തി said...

രാജീവ് ചേലനാട്ടിന്റെ സായ്നാഥ് സീരീസ് അദ്ധ്യായം-3 സൈന്യത്തിന്റെ തോക്കിന്‍ മുനമ്പില്‍2
മുടിയനായ പുത്രന്റ്റെ
ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍-9
എന്നിവയും നല്ല പോസ്റ്റുകളാണ്.

ഗിരീഷ്‌ എ എസ്‌ said...

ഉപകാരപ്രദമായ പോസ്റ്റ്‌
ഇനിയും തുടരുക
ഭാവുകങ്ങളോടെ...

വിഷ്ണു പ്രസാദ് said...

രൂപകം എന്ന കഥ ആറാം തീയതിയാണ് പോസ്റ്റ് ചെയ്തതെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടത് ഈ ആഴ്ച്ചയാണ്.അതു പോലെ സുനീഷ് തോമസ് എഴുതിയ കഥ ശ്രദ്ധേയമാണ്:ദൈവത്തിന്റെ കരിനാക്ക്

കഥയും കവിതയുമല്ലാതെ ബൂലോകത്ത് കഴിഞ്ഞ ആഴ്ച്ചയുണ്ടായ മറ്റൊരു പ്രധാന പോസ്റ്റ്/ബ്ലോഗ് :കളിവിളക്ക് എന്ന പുതിയ ബ്ലോഗില്‍ വന്ന സന്താല ഗോപാലം എന്ന കഥകളി പോസ്റ്റാണ്.കളിയുടെ മുഴുവന്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.കണ്ടില്ല.കാണാന്‍ പറ്റുന്നവര്‍ കണ്ടോട്ടെ എന്നു കരുതിയാണ് ഇതെഴുതുന്നത്.

വിഷ്ണു പ്രസാദ് said...

തിരുത്ത്:-സന്താനഗോപാലം

ഏ.ആര്‍. നജീം said...

വായിക്കാതെ വിട്ടുപോകുന്ന പലതും കണ്ടെത്താനാകും
ഉപകാരപ്രദമായ വാരഫലം തുടരുക..

ആശംസകളോടെ

സജീവ് കടവനാട് said...

നന്ദി ബാജിചേട്ടന്‍, മൂര്‍ത്തി, ദ്രൌപതി, വിഷ്ണുമാഷ്, നജീം.

പുതിയ ലിങ്കുകള്‍ തന്നതിന് മൂര്‍ത്തി, വിഷ്ണുമാഷ് പ്രത്യേക നന്ദി. എന്റെ ശ്രമം വിഫലമല്ല എന്നൊരു തോന്നല്‍.

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP