പോയവാരം കഥകളുടേതായിരുന്നു. മികച്ച നിരവധി കഥകള്‍ ബൂലോകത്തിന്‍ സമ്മാനിച്ചുകൊണ്ടാണ്‍ വാരം കടന്നുപോയത്.
ഹോസ്റ്റലിലെ സഹമുറിയയും കഥയിലെ നായികയും തമ്മിലുള്ള ആഴമേറിയ സൌഹൃദം മനോഹരമായി വിവരിച്ചിരിക്കുന്നു സിജിയുടെ അഭയം എന്ന കഥ
‘മൗനം ഒരു മാറാലയാണ്
തട്ടിനീക്കിയില്ലെങ്കില്‍ -
തന്നെതന്നെ തിന്നൊടുക്കുന്ന
ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല’ എന്നോര്‍മ്മിപ്പിച്ച് കോളേജിലെ കുളക്കല്പടവുകളില് കൂട്ടിരുന്ന അന്ന. ‘അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട് ദിശതെളിയിക്കുന്ന പ്രകാശം.
ഒരിക്കല്‍ അന്ന എന്നെക്കുറിച്ച് ഇങ്ങനെയൊരു കവിതയെഴുതി.
'നറും മല്ലി ചോട്ടില്‍ തളിര്‍ത്ത സ്നേഹം –
ചാഞ്ഞ ചില്ലതന്‍ തണലുപോല്‍
നിന്നിളയ സൗഹൃദം'.’ … ബൂലോകത്തുവന്ന മികച്ച സൃഷ്ടികളിലൊന്നാണ് സിജിയുടെ ഈ കഥ. നീളക്കൂടുതല്‍ ഒരിക്കല്‍ പോലും വായനയുടെ ഒഴുക്കിന് തടസമാകുന്നില്ല എന്നത് ഈ കഥയുടെ പ്രത്യേകത തന്നെ.
സിമിയുടെ കടല്‍ എന്ന കഥ മേരിയുടേയും ചാള്‍സിന്റേയും പ്രണയകഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സിമിയുടെ തന്നെ പ്രവാചകന്‍ , മയില്‍പ്പീലി, നീലിമ തുടങ്ങിയ കഥകളും പോയവാരത്തിലെ മികച്ചവ തന്നെ.
വേണ്ടപ്പെട്ടവരുടെ നഷ്ടപ്പെടലുകള്‍ വേദനാജനകമാണ്. പ്രവാസികള്‍ക്ക് പലപ്പോഴും തന്റെ വേണ്ടപ്പെട്ടവരുടെ മരണം ഒരു ഫോണ്‍ സന്ദേശത്തിലൊതുങ്ങും. ഒന്നും ചെയ്യാനില്ലാതെ ലേബര്‍ക്യാമ്പുകളില്‍ അല്ലെങ്കില്‍ നാല് ചുവരുകളുടെ ഏകാന്തതയില്‍ തേങ്ങുന്ന മനസുമായ്… മോഹന്‍ പുത്തഞ്ചിറയുടെ വെയിൽ എന്ന കഥയുടെ ഇതിവൃത്തം പിതാവിന്റെ മരണവാര്‍ത്തയറിയുന്ന ഒരു പ്രവാസിയുടെ മനോഗതമാണ്.
പ്രവാസിയുടെ ആകുലതകളിലേക്ക് എത്തിനോട്ടം നടത്തുന്ന ബാജി ഓടംവേലിയുടെ ജീവന്റെ വില എന്ന കഥ തന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റില്‍ മറന്നു വെക്കുന്ന ഒരു അച്ഛനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു. ബാജിയുടെ തന്നെ ഡയറിക്കുറിപ്പുകള്‍ ഉം പോയവാരത്തെ മികച്ച സൃഷ്ടികളില്‍പ്പെടുന്നു. ഈറ്റില്ലം എന്ന ഇട്ടിമാളുവിന്റെ കഥയും അവതരണമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട മികച്ച സൃഷ്ടിയാണ്‍.
മറ്റു കഥകള്‍
തുടക്കം വീണ
ദൈവമാതാവിന്റെ വീട് മനു (മഴ നിലാവ്)
ഒരു സ്വപനത്തിന്റെ അന്ത്യം ജിഹേഷ് എടക്കൂട്ടത്തില്‍.
അമ്മ ആഡൂരാന്റെ കുറുങ്കഥ.
ഭ്രമം ചിലമ്പ്.
ദര്‍ശനം സതീഷ് മാക്കോത്ത്.
കൊലപാതകി മനു (മിസ്ഡ് കോള്‍)
ഒരു ബെഗ്ഗറുടെ ജീവിതനിരാശകള്‍ ബെര്‍ളിതോമസ്
ഇന്ത്യാ-പാക് യുദ്ധവും കരിനാക്കു കുട്ടപ്പനും മുരളി മേനോന്‍
പ്രണയം - കഥ ഇതുവരെ ജോസ്മോന്‍ വാഴയിലിന്റെ തൂലികയില്‍ നിന്നും കഥ പോലെ വായിച്ചുപോകാവുന്ന ജീവിതാനുഭവം.
പോയകാലത്തെ കുറിച്ച് ഒരോര്‍മ്മയുമില്ലെന്ന് കണ്ണടച്ചിരുട്ടാക്കുന്ന പുത്തന്‍ സമൂഹത്തെയാണ്‍ വിഷ്ണു പ്രസാദിന്റെ നദി എന്ന കവിതയില്‍ നാം വായിക്കുന്നത്.
‘സ്കൂള്‍ വിട്ടതും കുടകളുടെഒരു കറുത്ത നദി ഒഴുകിപ്പോയി…’
‘…വഴിയരികില്‍ കാത്തുനിന്നവീടുകള്‍ ഓരോ കുമ്പിള്‍കോരിയെടുത്തതുകൊണ്ടാവണംഅത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി…’
നമുക്ക് പരിചിതമായ സിംബലുകളെ കവിഭാവനയുടെ പ്രിസത്തിലൂടെ കടത്തിവിട്ട് മഴവില്ലു പോലെ മനോഹരമാക്കി നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ.
മറ്റു കവിതകള്‍
ഉഭയം , പാഞ്ചാലി സനാതനന്‍
പിന്നെയാവഴി പോയതേയില്ല ടി.പി.അനില്‍കുമാര്‍
ജ്യാമിതിയുടെ നഗരം, പ്രതിരൂപം സുനീഷ് കെ. എസ്.
ദൈവം - ഒരു സാഡിസ്റ്റ് കുട്ടന്‍സ് S.i.j.i.t.h
ഈ ഓര്‍മ്മകളുടെ ഒരു കാര്യം., തെറ്റിവായിച്ചത് ആരോ ഒരാള്‍
സഹോദരിക്ക്, ഇഷ്ടം ചിലമ്പ്
ഫോട്ടോഷോപ്പ്.. ആര്‍ബി
നദിയുടെ ഓര്‍മ്മ സുനീത ടി.വി.
കറുപ്പും വെളുപ്പും ചന്ദ്രകാന്തം.
മയൂര:- നിശാഗന്ധി.
നാട്ടുവഴി അരുന്ധതി
ക്ഷണം ( കവിത ) ഏ.ആര്‍ നജീം.
വിരഹ പുഷ്പങ്ങള്‍. ശ്രീനാഥ്
താരം കുട്ടിക്കവിത- മനു (മഴത്തുള്ളി)
മറ്റു കുറിപ്പുകള്‍
1.ഇടപ്പള്ളി രാഘവന്‍ പിള്ള-വേര്‍പിരിയാത്ത കാല്‍പനികസാന്നിധ്യം ദ്രൗപതി, രാമ സേതുവും സേതു സമുദ്രം പ്രോജക്ടും ജിം സിംബാബ്‌വെ: കിരാതവാഴ്ചയ്ക്ക് ഇരയാവുന്നവരുടെ സ്വന്തം രാജ്യം അന്യന്‍, ലോകത്തിലെ ആദ്യത്തെ ചെറുകഥ വെള്ളെഴുത്ത്, നോമ്പിന്റെ ശാസ്ത്രീയത. സ്നേഹസംവാദം.
വാരഫലം 14-20 സെപ്തംബര്‍-07
Posted by സജീവ് കടവനാട് at 6:21 PM
Labels: സെപ്തംബര്‍07
Subscribe to:
Post Comments (Atom)
5 comments:
കഥയുടെ ഈ സ്പെഷ്യല്‍ പതിപ്പ് നന്നായി.ഇന്ന് വന്ന ഒരു കഥ കൂടിയുണ്ട്:പെരിങ്ങോടന്റെഅവസ്ഥകള്‍.
daivamaathaavinte veedu... athu kathhakkum anubhavakkurippinum idakkuukuude oru rachanayaanu...
katha enna nilayil ezhuthaan chila parimithiakal undaayirunnu.. prathyekichum aa veedinekkeuricchulla katha parichayappeduthunnathil...
anyway athu njaan ente italian-life blogilekke maati:
ivide
http://mahathiyaambabylon.blogspot.com/2007/09/blog-post_20.html
post nannayi.. kaanathirunnathu palathum zraddhikkan pattunnund.
വിഷ്ണുമാഷേ, മനൂ സന്ദര്‍ശനത്തിന് നന്ദി.
വിഷ്ണുമാഷേ പെരിങ്ങോടന്റെ അവസ്ഥകള്‍ ഞാന്‍ വിട്ടു പോയതാണ്. ലിങ്കു ചേര്‍ത്തതിന് നന്ദി. വായനക്കാര്‍ ഞാന്‍ വിട്ടുപോയവ ഇതുപോലെ കമന്റിലൂടെ കൂട്ടിചേര്‍ത്തിരുന്നെങ്കില്‍ നല്ലതായിരുന്നു.
മനുവേ ഞാന്‍ ഇറ്റാലിക്കയിലെ ലിങ്കുതന്നെയാണ് കൊടുത്തിട്ടുള്ളത്.
പല നല്ല രചനകളും വായിക്കാനുള്ള ഒരു വിരല്‍ചൂണ്ടിയാകുന്നു എന്നതില്‍ സന്തോഷം.
ഈ കവിയെ ശ്രദ്ധിച്ചോ?
http://choppu.blogspot.com/
സനാതനന്‍ വിരലുള്ളപ്പഴല്ലേ ചൂണ്ടാന്‍ കഴിയൂ. പിന്നെ http://choppu.blogspot.com/ ന്റെ ഒരു കിനാവിന്റെ ഇഴ എന്ന കവിത മാത്രമേ ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നുള്ളൂ. പുതിയ പോസ്റ്റ് കാണാഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ല.എനിക്ക് ശ്രദ്ധിക്കാന്‍ കഴിയാത്ത പോസ്റ്റുകളുടെ ലിങ്ക് കമന്റുകളിലൂടെ പോസ്റ്റുചെയ്യണമെന്ന് വായനക്കാരോട് പറയാറുണ്ട് ഓരോ പോസ്റ്റിലും. ലിങ്കിന് പ്രത്യേകം നന്ദി.
Post a Comment