വലിയ ആരവങ്ങളൊന്നുമില്ലാതെയാണ് ബൂലോകത്തിലെ ഒരു വാരം കടന്നു പോയത്. മികച്ച ഏതാനും കഥകളും കവിതകളും വായനക്കാരന് സമ്മാനിക്കപ്പെട്ടിരിക്കുന്നു പോയവാരത്തില്‍.
വിഷ്ണുപ്രസാദിന്റെ കാലിക പ്രസക്തമായ കവിതയാണ്‍ ശൂലം.
ദൈവമേ,ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.നിന്റെ പാലത്തിനെരക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലുംഞങ്ങളാലാവുന്നത് ഞങ്ങള്‍ചെയ്യുന്നു...
രാഷ്ട്രീയ ലാഭത്തിനുവേണ്ടി പണ്ടെന്നോ എഴുതിയ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടേയും കഥയുടേയും പേരില്‍ കലാപം സൃഷ്ടിച്ചെടുക്കുന്ന അഭിനവ രാഷ്ടീയ കോമാളികളോട് സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത ദൈവം നിങ്ങളെയെങ്ങനെ സംരക്ഷിക്കുമെന്ന് നേര്‍ത്ത പരിഹാസത്തോടുകൂടി ചോദിക്കുന്നുണ്ട് വിഷ്ണുപ്രസാദ് ഈ കവിതയിലൂടെ. ഉള്ളില്‍ വിഷം പേറുന്നവന്‍ കൊല്ലാനോ കൊല്ലപ്പെടാനോ വിധിക്കപ്പെട്ടവനാണെന്ന് ഓര്‍മ്മിപ്പിക്കുന്നു വിഷം എന്ന മറ്റൊരു കവിത.
കൈത്തോട്ടില്‍കളഞ്ഞുപോയ പാദസരംപാറമടയ്ക്കുള്ളില്‍ നിന്ന്‌കൈവെള്ളയ്ക്കുള്ളിലൊതുക്കിഞാനൊരിന്ദ്രജാലക്കാരനായപ്പോള്‍കൈത്തണ്ടയില്‍ നുള്ളിഅവളെനിക്കൊരു സമ്മാനം തന്നു.. പുത്തലത്ത് വിനോദിന്റെ നിദ്ര പിണങ്ങിപ്പോകുമ്പോള്‍ എന്ന കവിത മനോഹരമായ വര്‍ണ്ണനകളാല്‍ സമ്പുഷ്ടമാണ്. സനാതനന്റെ അള്‍ഷിമേഴ്സ് എന്ന കവിതയും പോയ വാരത്തിലെ മികച്ച കവിതകളില്‍ ഒന്നാണ്. ദൂരം , പ്രൊവോക്ഡ് , പരിണാമം തുടങ്ങിയ മികച്ച കവിതകള്‍ ബൂലോകത്തിന് സമ്മാനിച്ചിരിക്കുന്നു ചിലമ്പിന്റെ തൂലിക.
മറ്റു കവിതകള്‍
ഞാനും നിലാവും കെ.പി.റഷീദ്
എന്റെ ആത്മാവ് നിന്റെ ശരീരത്തോട് സുനില്‍ സലാം
*കൊറിയയിലെ അമ്മൂമ്മേ... കെ എം പ്രമോദ്
സ്വര്‍ഗീയം , കഫ്തീരിയ ഉമ്പാച്ചി
പൊരുള്‍ വിശാഖ്ശങ്കര്‍
അഹംഭാവങ്ങള്‍ മയൂര
സ്വപ്നം ലാപുട
മതിലുകള്‍ സുല്‍
ഡിജിറ്റല്‍ ചിത്രങ്ങള്‍ ആലപ്പുഴക്കാരന്‍
ഒരു “തോന്ന്യാസം“ ശ്രീ
വറുത്ത വിത്തുകള്‍ One Swallow
സ്വപ്നങ്ങള്‍ മൂടുപടം
ബലി ചാന്ത്
വിരല്‍പൂക്കള്‍ അല്‍പ്പത്തിയുമല്‍പ്പനും
മരണം വാതില്‍ക്കല്‍ ഹരിയണ്ണന്‍
Nallaval സഞ്ചാരി
മറവി.... Priyan Alex Rebello
പുതുമഴ പെരുമഴ (കുട്ടിക്കവിത) അപ്പു
ബൂലോകത്തിലെ ആദ്യത്തെ നോവലൈറ്റ് ആയിരിക്കണം ഏ.ആര്‍ നജീമിന്റെ പിന്‍വിളി കേള്‍ക്കാതെ...! എന്ന സൃഷ്ടി. ആശയം കൊണ്ടും അവതരണം കൊണ്ടും മികച്ചു നിന്നു ഈ കഥ , നജീമിന്റെ തന്നെ നിറമുള്ള മത്സ്യങ്ങള്‍... എന്ന കഥയും അവതരണം കൊണ്ട് മികച്ചുനിന്ന സൃഷ്ടികളില്‍ പെടുന്നു.
ബ്ലോഗിങ്ങ് നിര്‍ത്തുന്നു എന്ന് ബൂലോകത്തെ വിളിച്ചറിയിച്ചിട്ട് പിറ്റേന്നു തന്നെ ആണെഴുത്ത് എന്ന കഥ ബൂലോകത്തിന്‍ സമ്മാനിച്ച് എഴുത്തുകാരന്റെ മനസ് മനസ്സിലാക്കാന്‍ എഴുത്തുകാരനുതന്നെ കഴിയില്ലെന്ന് വീണ്ടും വെളിവാക്കിയിരിക്കുന്നു സിമി. കുറ്റബോധം എന്ന മറ്റൊരു കഥകൂടിയുണ്ട് പോയവാരം സിമിയുടേതായിട്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു മലയാളം അറിയാം എന്ന തന്റ്റെ കുറിപ്പുകളിലൂടെ ബാജി ഓടംവേലി.
സമൂഹത്തില്‍ നിലവിലുള്ള ചില പ്രവണതകളെ പരിഹാസരൂപേണ വിമര്‍ശന വിധേയമാക്കുന്നു രാജേഷിന്റെ ദൈവ കൊഴി എന്ന കഥ.
മ്റ്റു കഥകള്‍
മേരി സു
നീലക്കുറിഞ്ഞികള്‍ മയൂര
ഭുവനേശ്വര്‍ രാജേഷ് ആര്‍. വര്‍മ്മ
അവകാശം അനോണി ആന്റണി
അപ്പു. , കുട്ടുകാരന്‍ പാലാ ശ്രീനിവാസന്‍
ജനനവും മരണവും..! കുഞ്ഞന്‍
പി ജെ ജോസഫ് Ice and soda
എന്നാലും എന്റെ കര്‍ത്താവേ... സഹയാത്രികന്‍(ഹാസ്യം)
ഒരു ഗവേഷകയുടെ അന്ത്യം.. കൊച്ചുത്രേസ്യ (ഹാസ്യം)
ശശിയേട്ടനാണ് താരം തെന്നാലിരാമന്‍(ഹാസ്യം)
മറ്റുള്ളവ
ബൂലോഗത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞുപോവുന്നു.* രാജീവ് ചേലനാട്ട്
റോസ്മേരി പറയുന്നത്, ചിലമ്പ്
നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍ - ഒന്ന് , മരിച്ചു തുടങ്ങാതിരിക്കാന്‍....വെള്ളെഴുത്ത്.
തോമസ് ആല്‍വാ എഡിസണ് -- ബള്‍ബും, കരണ്ടും പിന്നെ ഒരാനയും ഏവൂരാന്‍
അച്ഛമ്മ പെരിങ്ങോടന്‍
ചില അഞ്ചുമണികള്‍ Visala Manaskan
എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും. വീണ്ടും അടുത്തയാഴ്ച്ച കാണാം.
കിനാവ്.
വാരഫലം20-26 സെപ്തംബര്‍07
Posted by സജീവ് കടവനാട് at 8:57 AM
Subscribe to:
Post Comments (Atom)
7 comments:
എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള ലിങ്കുകളാണ് ഇവ. ഇതിലില്ലാത്ത മികച്ച രചനകളുടെ ലിങ്കുകള്‍ വായനക്കാര്‍ കമന്റുകളായി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ മറ്റു വായനക്കാര്‍ക്ക് സൌകര്യമാകും.
ഇഞ്ചിപ്പെണ്ണ് എഴുതിയ ബ്രേവ് ഗേള്‍സ് എന്ന കഥ വളരെ മികച്ചതായിരുന്നു. മനസില്‍ തങ്ങിനില്‍ക്കുന്ന കഥ. കാണാതെ പോവരുത്.
പറയാന്‍ വിട്ടുപോയി. മറ്റൊരു ശക്തമായ കഥയായിരുന്നു മനു എഴുതിയ പരാജിതര്‍ എന്ന കഥ.
ഈ കവിതയും സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ വായിക്കേണ്ടതാണ്
സിമീ ലിങ്കുകള്‍ക്ക് നന്ദി. എല്ലാം ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നത് പോരായ്മ തന്നെ. വിഷ്ണുമാഷേ ഇത് ചതിയായി.
കിനവ്;
ഞാനും ഒരു നോവലൈറ്റ്/ നീണ്ടകഥ എഴുതുന്നുണ്ടായിരുന്നു. കമന്റെഴുതി ശ്രദ്ധയില്‍പ്പെടുത്താന്‍ ആരുമില്ലാത്തതിനാല്‍ ഞാന്‍ തന്നെ എഴുതുന്നു. പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ് എന്നാണു പേര്‍. പരാമര്‍ശം അര്‍ഹിക്കാത്തതുകൊണ്ടാണ് ലിസ്റ്റില്‍ പെടാത്തതെങ്കില്‍ സങ്കടമില്ല. എളിയ ചില സംരംഭങ്ങളാണ് എന്റേത്.
എതിരവന്‍ ചേട്ടാ തുടരനുകള്‍ക്ക് ഞാന്‍ ലിങ്കുകൊടുക്കാറില്ല എന്നതാണ് വാസ്തവം. എല്ലാ ആഴ്ചയും ലിങ്കു കൊടുക്കുമ്പോള്‍ ആവര്‍ത്തനമാകില്ലേ. പിന്നെ തുടരനോട് എനിക്ക് പാണ്ടേ ചെറിയ അലര്‍ജ്ജിയുമുണ്ട്. എന്റെ ടേസ്റ്റ് എന്തായാലും എന്റെ പ്രവൃത്തിയില്‍ പ്രതിഫലിക്കുമല്ലോ. അല്ലാതെ പരാമര്‍ശം അര്‍ഹിക്കാത്തത് എന്ന നിലക്കല്ല ലിങ്കു കൊടുക്കാതിരുന്നത് എന്ന് ഓര്‍മ്മിപ്പിക്കട്ടെ. സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട് കിനാവ്
Post a Comment