വാരഫലം 31-06 സെപ്തംബര്‍-07

ആഴ്ചയില്‍ ഒരിക്കല്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു സഹായിയാകുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇങ്ങിനെ ഒരു ബ്ലോഗ് തുടങ്ങിയത്. തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. വായനക്കാര്‍ക്ക് ഒരു ചൂണ്ടുപലകയായെങ്കിലും തുടരണമെന്നുണ്ട്. കഴിയുമെന്ന വിശ്വാ‍സത്തോടെ...

വ്യക്തിപരമായ പടലപ്പിണക്കങ്ങളെ ബ്ലോഗിലേക്ക് വലിച്ചിഴച്ച് ബ്ലോഗിന്റെ മാന്യതക്കു കളങ്കം വരുത്തിയ ഒരാഴ്ച്ചയാണ് കടന്നുപോയത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ടെന്നിരിക്കെ ബ്ലോഗിനെ അതിനുള്ള വേദിയാക്കിയത് തികച്ചും നിരാശാജനകമായി.

പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഈ ആഴ്ചയിലെ വായിക്കപ്പെടേണ്ട സൃഷ്ടികള്‍ ചുവടെ ചേര്‍ക്കുന്നു. വിട്ടുപോയവ കമന്റുകളിലൂടെ കൂട്ടിചേര്‍ക്കാവുന്നതാണ്.

കവിത

കാടന്‍ , അലക്ക്
കണ്ണാടിയില്‍ ഒരു രാത്രി
കുളിദോഷം
മുള്ളൂശി*
ജലം നനഞ്ഞു പുഴയാവുന്നത്‌
ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്‌..
എന്റെ പ്രണയം നിന്നോട് പറയുവാന്‍ അഹമഹമിഹയ നാറ്റങ്ങള്‍
ചേരും പടി
കൊള്ളിമീന്‍ കുഞ്ഞ്
ചില നേരങ്ങളില്‍
നമ്മള്‍
അതുകൊണ്ടാവും?
അറിയില്ലല്ലോ...
മഴയിലൂടെ
നെല്‍പ്പാടം കുട്ടിക്കവിത


കഥകളും മറ്റുള്ളവയും
ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി.
കോളിളക്കം-ശ്രീ
അട്ട-സിമി
കല്യാണം ഒരോര്‍മ്മ-തറവാടി.
അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......
അനിയത്തി-ഇട്ടിമാളു
മാളൂട്ടിയുടെ നൊമ്പരങ്ങള്‍....
ഒരു റിയാലിറ്റി ഷോയുടെ ബാക്കിപത്രം
എന്റെ വല്ല്യമ്മയ്ക്കായ്......!!!!

3 comments:

ബൂലോകവാരഫലം said...

പോയവാരം ബൂലോകത്തിന് ഒരു പിടി നല്ല കവിതകള്‍ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോയത്. കവിതകളെപ്പോലെ തന്നെ കഥകളിലും മികച്ച സംഭാവനയുണ്ടായിട്ടുണ്ട്. കഥകളുടെ കൂട്ടത്തില്‍ ദ്രൌപതിയുടെ ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി എന്ന കഥ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഏ.ആര്‍. നജീം said...

"തൊഴില്‍ സംബന്ധിയായ ചില പ്രശ്നങ്ങള്‍ കാരണം ഇതു തുടരുവാന്‍ കഴിയുമോ എന്ന് അറിയില്ല. "
പോസ്റ്റ് ചെയ്യാന്‍ സമയമില്ലെന്നാണു താങ്കള്‍ ഉദ്ദേശിച്ചതെന്നു തോന്നുന്നു.
ഒരാഴ്ച ഇറങ്ങുന്ന പോസ്റ്റുകള്‍ ഒന്നോടിച്ചു നോക്കാന്‍ എങ്കിലും കഴിയില്ലെങ്കില്‍ താങ്കളുടെ ഇത്തരം
കണ്ടെത്തലില്‍ അര്‍‌ത്ഥമുണ്ടാകുമോ..
ഈ ആഴ്‌ച താങ്കള്‍ സൂചിപ്പിച്ച ബ്ലൊഗുകള്‍ എല്ലാം തന്നെ വളരെ നല്ല നിലവാരം പുലര്‍‌ത്തിയവ തന്നെയായിരുന്നു എന്നതില്‍ സംശയം ഇല്ല. പക്ഷേ ചില നല്ല പോസ്റ്റിങ്ങുകള്‍ താങ്കള്‍ കാണാതെ പോയോ എന്നൊരു സംശയം.
ഞാന്‍ തികച്ചും പുതിയ ഒരു ബ്ലോഗറാണേ.., ഞാന്‍ പറഞ്ഞതില്‍ അപാകതയുണ്ടെങ്കില്‍ ക്ഷമിച്ചേക്കുക...
സസ്‌നേഹം
നജീം

പോക്കിരി said...

it's a gr8 attempt..keep it goin..all d wishes...

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP